പാർലമെന്റ് അതിക്രമ കേസിലെ മുഖ്യസൂത്രധാരനായ ലളിത് ഝാ മൊബൈൽ ഫോണുകൾ കത്തിച്ചു കളഞ്ഞതായി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിൽ നിന്ന് പ്രതികളുടെ മൊബൈൽ ഫോൺ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും. ഇതുവരെ കേസിൽ ആറ് പേർ പിടിയിലായി.