ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ക്രൂയിസര്‍ മോഡലായ കൊമാകി റേഞ്ചര്‍ അടിമുടി മുഖം മിനുക്കി എത്തുന്നു. പ്രീമിയം റൈഡിങ് എക്‌സ്പീരിയന്‍സ് നല്‍കുന്ന കൊമാകി റേഞ്ചിലും ബാറ്ററിയുടെ കാര്യത്തിലും മികച്ച അപ്‌ഡേറ്റാണ് കൊമാകി പുതിയ മോഡലിനുള്ളത്. എക്‌സ് ഷോറൂം വില 1.85 ലക്ഷം രൂപയാണ്. കൊമാകി റേഞ്ചര്‍ ഇ-ക്രൂയിസര്‍ ബൈക്കിന്റെ പുതിയ പതിപ്പില്‍ പഴയ മോഡലിനെ അപേക്ഷിച്ച് വലിയ ഗ്രോസര്‍ വീലുകളും മികച്ച പെയിന്റും ക്രോം ഫിനിഷുകളും നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ സുഖസൗകര്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കുന്ന പിന്‍ സസ്പെന്‍ഷനാണുള്ളത്. സ്മാര്‍ട്ട് ബാറ്ററി ആപ്ലിക്കേഷനുള്ള 4.5 കിലോവാട്ട് ലിഥിയം ബാറ്ററിയാണ് ഇതില്‍. 650 സിസി ക്ലാസ് മോട്ടോര്‍സൈക്കിളുകളുടെ അതേ അനുഭവം നല്‍കാന്‍ സാധിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് കൊമാകി റേഞ്ചര്‍ ഇലക്ട്രിക്ക് ബൈക്കിന്റെ മാക്‌സിമം സ്പീഡ്. ഈ വാഹനത്തിന്റെ ബാറ്ററി 90 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം നാല് മണിക്കൂറാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൗണ്ട് സിസ്റ്റവുമടക്കമുള്ള സവിശേഷതകളും ഇലക്ട്രിക്ക് ക്രൂയിസര്‍ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. ട്യൂബ്ലെസ് ടയറുമായി വരുന്ന ബൈക്കില്‍ ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. മികച്ച ആക്‌സിലറേഷനാണ് മറ്റൊരു പ്രധാന സവിശേഷത.