അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ, 13 ഇടങ്ങളിൽ മാറ്റം, ആറ് പുതിയ ഗവർണർമാർ.
അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൽ നസീർ. എന്നാൽ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.രാജ്യത്ത് 13 ഇടങ്ങളിൽ ഗവർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ഗവർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചതാണ് ഇതിൽ സുപ്രധാന തീരുമാനം. കർണാടക സ്വദേശിയായ ജസ്റ്റിസ് എസ് അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടാമത്തെ ഗവർണ്ണറാവുകയാണ് ജസ്റ്റിസ് അബ്ദുൾ നസീർ. അതേസമയം സുപ്രീം കോടതി ജഡ്ജിമാരെ ഇത്തരം പദവികളിൽ നിയമിക്കുന്നത് അപൂർവ്വമാണ്. നേരത്തെ മുൻ ചീഫ് ജസ്റ്റിസ് പിസദാശിവം കേരളത്തിന്റെ ഗവർണറായി നിയമിക്കപ്പെട്ടിരുന്നു. കൂടാതെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയിരുന്നത് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരുന്നു. ഇതേ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീറും. അയോധ്യ വിധിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കളമൊരുക്കുന്നതായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീറിന്റെ വിധി. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുൾ നസീർ വിരമിച്ചത്. ഫെബ്രുവരിയിൽ ഗവർണറായി നിയമനം നൽകുകയും ചെയ്തു. 2016 ജൂൺ മുതൽ ഇതുവരെ നിയോഗിച്ചത് ഏഴ് ജൂഡീഷ്യൽ അന്വേഷണ കമ്മീഷനുകളെയാണ്. ഏഴ് കമ്മീഷനുകൾക്ക് ഇതുവരെയുള്ള ചെലവ് 6,01,11,166 രൂപയും. ഏറ്റവും അധികം പണം ചെലവായത് ജസ്റ്റിസ് പിഎ മുഹമ്മദ് കമ്മീഷനാണ്, 2,77,44814 കോടി രൂപ. ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമപ്രവർക്കരും തമ്മിലെ സംഘർഷവും പിന്നാലെയുണ്ടായ പൊലീസ് നടപടിയുമായിരുന്നു അന്വേഷണ വിഷയം. ഏഴില്‍ രണ്ട് കമ്മീഷനുകൾ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.