ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ രൂപയുടെ സ്ഥാനം താഴേക്ക്. ഓഗസ്റ്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഏഷ്യന്‍ കറന്‍സികളില്‍ രണ്ടാമത്തേതാണ് ഇന്ത്യന്‍ രൂപ. ബംഗ്ലാദേശ് ടാക്ക മാത്രമാണ് ഇക്കാര്യത്തില്‍ രൂപയുടെ മുന്നിലുള്ളത്. കഴിഞ്ഞ മാസം 0.2 ശതമാനത്തിന്റെ വിലയിടിവാണ് ഇന്ത്യന്‍ കറന്‍സിക്കുണ്ടായത്. അമേരിക്കന്‍ ഡോളറിന് വിലയിടിവുണ്ടായിട്ടും ഏഷ്യന്‍ കറന്‍സികളില്‍ മോശം പ്രകടനമാണ് രൂപക്കുണ്ടായത്. ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 0.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹോങ്കോംഗ് ഡോളറിനും സിംഗപ്പൂര്‍ ഡോളറിനും ശേഷം ഏറ്റവും സ്ഥിരതയുള്ള ഏഷ്യയിലെ മൂന്നാമത്തെ കറന്‍സിയായിരുന്നു ഇന്ത്യന്‍ രൂപ. അമേരിക്കന്‍ ഡോളറിനുള്ള ഡിമാന്റ് വര്‍ധിച്ചതും ആഭ്യന്തര ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കുമാണ് വിലിയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.