പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് സഭ ചേർന്നത് ഒൻപത് മിനിറ്റ് മാത്രം. ചോദ്യോത്തരവേള സസ്പെൻറ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം.ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സഭാനടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷ നടപടി നിരാശാജനകമാണെന്ന് സ്പീക്കർ പറഞ്ഞു.അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിലും, കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിനു മുന്നിൽ നടന്ന സംഘർഷത്തിൽ പ്രതിപക്ഷ എം എൽ എ യുടെ പരാതിയിലും, വനിതാ വാച്ച് ആൻറ് വാർഡിന്റെ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ വിവേചനമുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കാനിരുന്നത്. വനിതാ എം എൽ എയുടെ പരാതിയിൽ പോലും ജാമ്യമില്ലാ കേസെടുത്ത പോലീസ് വനിതാ വാച്ച് ആൻറ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത നടപടി അത് സർക്കാരിന്റെ പ്രതിപക്ഷ വിരുദ്ധ സമീപനമായാണ് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്.