മണിപ്പുരിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും ,അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.