പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ഗവർണർ കൊച്ചിയില്‍ നിന്നും മടങ്ങി. കൊച്ചിയിലേത് രാഷ്ടീയ പരിപാടികളാണ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്താണെന്നും അവിടെ വച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ കൊച്ചിയിലെത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരണ പട്ടിക പുറത്ത് വന്നത്. പട്ടികയിൽ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നില്ല. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് സ്വീകരിക്കും.