ബോളിവുഡില്‍ നിന്നും എത്തുന്ന പുതിയ ആക്ഷന്‍ ചിത്രമാണ് ‘യുദ്ര’. സിദ്ധാന്ത് ചതുര്‍വേദി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സാത്തിയ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തില്‍ അതീവ ഗ്ലാമറസായ നായികയായി എത്തുന്നത്. ബോളിവുഡിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ്’കില്‍’ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയല്‍ ആണ് പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. മോം എന്ന ചിത്രം സംവിധാനം ചെയ്ത രവി ഉദ്യവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും വയലന്‍സും നിറഞ്ഞതാണ്. ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് ഗ്യാങ്ങിനോട് ഏറ്റുമുട്ടാന്‍ ഇറങ്ങുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗജരാജ് റാവു, രാം കപൂര്‍, രാജ് അര്‍ജുന്‍, ശില്‍പ ശുക്ല എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 20ന് ആഗോള വ്യാപകമായി ഈ ആക്ഷന്‍ ചിത്രം റിലീസ് ചെയ്യും.