ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജോക്കര്‍: ഫോളി എ ഡ്യൂക്സി’ന്റെ ആദ്യ ട്രെയിലര്‍ എത്തി. ജോക്കറായും ഹാര്‍ലി ക്വിനായും ജോക്വിന്‍ ഫീനിക്‌സും ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ചൊവ്വാഴ്ചയാണ് പുറത്ത് എത്തിയത്. 2019-ലെ സിനിമയുടെ തുടര്‍ച്ച എന്ന നിലയിലാണ് ജോക്കര്‍: ഫോളി എ ഡ്യൂക്‌സ് എത്തുന്നത്. സംവിധായകന്‍ ടോഡ് ഫിലിപ്സ് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മ്യൂസിക്കല്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൊത്തത്തിലുള്ള ചിത്രത്തിന്റെ കഥാഗതിയും ഇത് വെളിപ്പെടുത്തുന്നുണ്ട്. ട്രെയിലര്‍ അനുസരിച്ച്, മാനസിക ചികില്‍സ കേന്ദ്രത്തില്‍ വച്ചാണ് ജോക്കര്‍ ആദ്യമായി ഹാര്‍ലി ക്വിനെ കാണുന്നത്. അവരുടെ പ്രണയം മാനസിക ചികില്‍സ കേന്ദ്രത്തില്‍ വളരുന്നു. താമസിയാതെ അവിടുന്ന് രക്ഷപ്പെട്ട ഇരുവരും ഗോതം സിറ്റിയില്‍ നാശം വിതയ്ക്കാന്‍ തയ്യാറെടുക്കുന്നു. ലേഡി ഗാഗയുടെ സ്റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറില്‍ കാണാം. ഒക്ടോബര്‍ 4 നായിരിക്കും ചിത്രം റിലീസ് ചെയ്യുക. 2019-ല്‍ പുറത്തിറങ്ങിയ ജോക്കര്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്‌കാര്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സിന് ലഭിച്ചിരുന്നു. ആഗോള ബോക്‌സോഫീസില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന് നേടുന്ന ആദ്യത്തെ ആര്‍ റേറ്റഡ് ചിത്രമായിരുന്നു ജോക്കര്‍.