സെന്തില്‍, അനുമോള്‍, മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ത തവളയുടെ ത’. നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയുംഫ്രാന്‍സിസ് ജോസഫിന്റേത് തന്നെ. ‘ത തവളയുടെ ത’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ‘ബാലു’ എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്‌ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘ബാലു’ എന്ന കൊച്ചു കുട്ടിയായി മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു ആണ് വേഷമിടുന്നത്. ‘ബാലു’വിന്റെ അമ്മയായ ‘ഗംഗ’യായി അനുമോളും ‘ബാലു’വിന്റെ അച്ഛന്‍ ‘വിശ്വനാഥനാ’യി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവര്‍ക്ക് പുറമെ ആനന്ദ് റോഷന്‍, ഗൗതമി നായര്‍, നെഹല, അജിത് കോശി, സുനില്‍ സുഗത, അനീഷ് ഗോപാല്‍, നന്ദന്‍ ഉണ്ണി, ജെന്‍സണ്‍ ആലപ്പാട്ട്, ഹരികൃഷ്ണന്‍, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്.