2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്‌സ് ഓഫീസില്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടുന്നു. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഒന്‍പത് ദിവസം കൊണ്ട് 31.80 കോടി രൂപയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍. തമിഴ്‌നാട്ടിലും ചിത്രം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഐഡന്റിറ്റി ഉടന്‍ റിലീസിനെത്തും. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. തൃഷ, ഹരണ്‍ ശങ്കര്‍, മന്ദിര ബേദി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം യു/എ സര്‍ട്ടിഫിക്കറ്റോടെ 2025 ജനുവരി 2നാണ് റിലീസ് ചെയ്തത്.