ബോളീവുഡിലെ പൊലീസ് ചിത്രങ്ങളുടെ ആരാധകര്‍ അവേശത്തോടെ സ്വീകരിച്ച ചിത്രങ്ങളാണ് സിങ്കം സീരീസിലേത്. ഇതുവരെ നാലു ചിത്രങ്ങളാണ് ഈ ഫ്രാഞ്ചെസിയില്‍ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ. ”സിങ്കം, സിങ്കം റിട്ടേണ്‍സ്, സിംബ, സൂര്യവംശി. എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിദാനത്തില്‍ ബോളിവുഡിനെ ഇളക്കി മറിച്ച പൊലീസ് ചിത്രങ്ങള്‍. ഇപ്പോഴിതാ സിങ്കം സീരീലെ അഞ്ചാമത് ചിത്രം എത്തുകയാണ്. ‘സിങ്കം എഗെയ്ന്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയുടെ ദൃശ്യങ്ങള്‍ താരങ്ങളായ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതുമായി ബന്ധപ്പെട്ട് വളരെ വൈകാരികമായ കുറിപ്പോടെയാണ് സംവിധായകന്‍ രോഹിത് ഷെട്ടി ചിത്രം പങ്കുവച്ചത്. ”സിങ്കം, സിങ്കം റിട്ടേണ്‍സ്, സിംബ, സൂര്യവംശി. പന്ത്രണ്ട് വര്‍ഷം മുമ്പ്, ഞങ്ങള്‍ സിങ്കം ഇറക്കുമ്പോള്‍, അത് ഒരു കോപ്പ് യൂണിവേഴ്സായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! ഇന്ന്, ഞങ്ങള്‍ സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഞങ്ങളുടെ കോപ്പ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമ. ഞങ്ങളുടെ ജീവിതം തന്നെ ഈ സിനിമയിലുണ്ട്,” രോഹിത് ഷെട്ടി കുറിച്ചു.