രാം പൊതിനേനി നായകനായി വരാനിരിക്കുന്ന ചിത്രം ‘ഡബിള്‍ ഐ സ്മാര്‍ട്ട്’ ആണ്. സംവിധാനം നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഡബിള്‍ ഐ സ്മാര്‍ട് ഹിറ്റ് ചിത്രമാകും എന്നാണ് പ്രതീക്ഷ. ഡബിള്‍ ഐ സ്മാര്‍ട്ടിന്റെ ഡബ്ബിംഗ് താരം പൂര്‍ത്തിയാക്കി എന്നതാണ് പുതിയ അപ്‌ഡേറ്റ്. ഐ സ്മാര്‍ട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ടാണ് ഡബിള്‍ ഐ സ്മാര്‍ട് എത്തുന്നത്. കാവ്യ താപര്‍ രാം പൊതിനേനി ചിത്രത്തില്‍ നായികയാകുന്നു. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. സംഗീതം മണി ശര്‍മയാണ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്. രാം പൊതിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്‌കന്ദ വന്‍ ഹിറ്റായി മാറിയിരുന്നു. സംവിധാനം ബോയപതി ശ്രീനുവാണ് നിര്‍വഹിച്ചിരിക്കുന്നത്.