ഭൂമിയിടപാടിൽ ഒരു പിന്മാറലും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഡി.ജി.പി. ദർവേഷ് സാഹിബ്. സുതാര്യമായ ഇടപാടാണ് നടന്നിട്ടുള്ളത്, കരാറുകാരൻ മുൻകൂറായി പണം തന്നശേഷം ഭൂമിയിൽ മതിൽ കെട്ടി. എന്നാൽ, കരാർ ഉണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും ബാക്കി പണം തരാൻ തയ്യാറായില്ല. ബാക്കി പണം ചോദിച്ചപ്പോൾ മുൻകൂറായി തന്ന പണം തിരികെ ചോദിക്കുന്ന നടപടിയാണ് ഉണ്ടായത്. മുൻകൂറായി നൽകിയ പണം തിരികെ വേണമെങ്കിൽ ഭൂമി വിറ്റശേഷം തരാം എന്നാണ് പറഞ്ഞത്. എന്നാൽ, പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ഡി.ജി.പി. വിശദീകരണം നൽകി. എന്നാൽ 26 ലക്ഷത്തിന്റെ ബാധ്യത വസ്തുവിനുമേൽ ബാങ്കിൽ ഈട് ഉണ്ടെന്ന് വസ്തു വാങ്ങാൻ തയ്യാറായ വ്യക്തി മനസിലാക്കുകയും തുടർന്ന് കോടതിയെ സമീപിക്കുകയുമായിരുന്നുവെന്നാണ് വിവരം. വില്പനക്കരാർ ലംഘിച്ചതിന് പോലീസ് മേധാവി ദർവേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള 10.8 സെന്റ് ഭൂമി ജപ്തിചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.