വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ഇന്നോവ ഹൈക്രോസിന്റെ ഉയര്‍ന്ന വകഭേദത്തിന്റെ ബുക്കിങ് താല്‍കാലികമായി നിര്‍ത്തിവച്ച് ടൊയോട്ട. സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പിന്റെ ഉയര്‍ന്ന വകഭേദങ്ങളായ എക്‌സ്ഇസഡ്, എക്‌സ്ഇസഡ് (ഒ) എന്നിവയുടെ ബുക്കിങ്ങാണ് ഏപ്രില്‍ 8 മുതല്‍ നിര്‍ത്തി വച്ചിരിക്കുന്നത്. ബുക്കിങ്ങുകളുടെ ആധിക്യവും നിര്‍മാണ ഘടകങ്ങളുടെ ലഭ്യത കുറവും മൂലമാണ് ബുക്കിങ് തത്കാലം നിര്‍ത്തിയതെന്നും ഇതുടന്‍ പുനരാരംഭിക്കുമെന്നും ടൊയോട്ട അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ടൊയോട്ട, ഇന്നോവ ഹൈക്രോസിനെ വിപണിയിലെത്തിക്കുന്നത്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളില്‍ വിപണിയലെത്തിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില 18.55 ലക്ഷം രൂപ മുതല്‍ 29.72 ലക്ഷം രൂപ വരെയാണ്. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹൈക്രോസിനുള്ളത്. 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ മോഡലില്‍ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് ടെക്കാണ് ഉപയോഗിക്കുന്നത്. 152 ബിഎച്ച്പി കരുത്തും187 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഇലക്ട്രിക് മോട്ടറും കൂടി ചേര്‍ന്നാല്‍ 186 ബിഎച്ച്പിയാണ് കരുത്ത്. 1987 സിസി എന്‍ജിനാണ് പെട്രോള്‍ ഇന്നോവയ്ക്കു കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പില്‍ മാത്രമേ രണ്ട് എന്‍ജിനുകളും ലഭിക്കൂ.