ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികളില്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2’. അതില്‍ത്തന്നെ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം സൃഷ്ടിച്ചിട്ടുള്ള കാത്തിരിപ്പ് ബോളിവുഡ് ചിത്രങ്ങള്‍ക്കുപോലും സാധിക്കുന്നതിലും അപ്പുറമാണ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ദി കപ്പിള്‍ സോംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പുഷ്പയില്‍ രശ്മികയുടെ നൃത്തരംഗങ്ങള്‍ രാജ്യമൊട്ടുക്കും ട്രെന്‍ഡിംഗ് ആയിരുന്നു. ഗാനത്തിന്റെ ചിത്രീകരണത്തിന്റെ ബിടിഎസ് ഉപയോഗിച്ചാണ് ഇപ്പോള്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നട, തമിഴ് ഭാഷകളില്‍ ഗാനം ഇറങ്ങിയിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യമാണ് ഗാനത്തിന് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ഒന്നാം ഭാഗത്തിലെ നാ സാമി സിഗ്‌നേച്ചര്‍ സ്റ്റെപ്പ് ഈ ഗാന രംഗത്തും കാണാം. പുഷ്പ ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 15 ന് ആണ്. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ്.