കോഴിക്കോട് എന്‍ഐടിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി, ശുചീകരണ വിഭാഗത്തിലെ 312 ജോലിക്കാരെയും നിലനിർത്തുമെന്ന് മാനേജ്മെൻറ് ഉറപ്പുനൽകി. ഇന്നു തന്നെ സമരം ചെയ്യുന്ന ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതിയും ചർച്ചയിൽ മാനേജ്മെൻറ് നൽകി. തൊഴിലാളികൾക്ക് 60 വയസ്സ് എന്ന മാനദണ്ഡം തന്നെ ഇനിയും നിലനിർത്താനും തീരുമാനിച്ചു. 55 വയസ് പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തൊഴിലാളികളെ പിരിച്ചുവിടാന്‍ എന്‍ഐടി തീരുമാനിച്ചത്. ഇതേ തുടർന്ന് എന്‍ഐടിയുടെ മുന്നില്‍ കരാര്‍ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. നേരത്തെ കരാര്‍ ജോലിക്കാരുടെ പ്രായപരിധി 60 ആയിരുന്നെങ്കിലും ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഈ വെട്ടിച്ചുരുക്കല്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *