യെമനിലെ “ഏറ്റവും ആകർഷകമായ നഗരം” എന്ന് വിളിക്കപ്പെടുന്ന ഹുതൈബ്, മേഘങ്ങൾക്കു മുകളിലുള്ള നഗരം എന്നും അറിയപ്പെടുന്നു.
മേഘങ്ങൾക്ക് മുകളിലെ നഗരമോ ….?????
നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ…?എന്നാൽ അങ്ങനെയൊരു നഗരം ഉണ്ട്.
യമനിൽ തലസ്ഥാനമായ സനയുടെ പടിഞ്ഞാറ്, മനാഖയിലെ പർവതപ്രദേശത്തിനകത്ത് ഹരാസിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പർവതങ്ങളുടെ മുകൾഭാഗത്ത് നൂറുകണക്കിന് വീടുകൾ പണിതിട്ടുള്ള ഹുതൈബ് നഗരം സന്ദർശിക്കാനായി നിരവധി സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. പർവ്വതങ്ങൾക്ക് മുകളിലുള്ള നൂറുകണക്കിന് വീടുകളെ ആലിംഗനം ചെയ്തുകൊണ്ട് പതുക്കെ തെന്നി നീങ്ങുന്ന മേഘങ്ങൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കുന്നു.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 3,200 മീറ്റർ വരെ ഉയരത്തിലാണ് ഹുതൈബ് സ്ഥിതി ചെയ്യുന്നതെങ്കിലും, ഇവിടുത്തെ അന്തരീക്ഷം യഥാർത്ഥത്തിൽ വളരെ ചൂടുള്ളതും മിതമായതുമാണ്. അതിരാവിലെ തന്നെ വളരെയധികം തണുപ്പ് അനുഭവപ്പെടുന്നു, എന്നാൽ സൂര്യനുദിച്ചു കഴിഞ്ഞാൽ പിന്നെ ചൂടാണ്. ഒരു ദിവസം തന്നെ മഞ്ഞുകാലവും വേനൽ കാലവും ഒരുമിച്ചു ഉണ്ടാകുന്ന അവസ്ഥ. ഇവിടുത്തെ മറ്റൊരു പ്രത്യേകത മഴ ലഭിക്കുന്നില്ല എന്നുള്ളതാണ്. മേഘങ്ങൾക്കിടയിലൂടെ മഴത്തുള്ളികൾ താഴേക്ക് പതിക്കുന്നത് കാണാൻ മാത്രമേ ഇവിടെ നിന്ന് സാധിക്കൂ. മേഘപാളികൾക്ക് മുകളിലെ മനോഹര നഗരം.
ചരിത്രപരമായ വിവരണങ്ങൾ അനുസരിച്ച്, ഈ ഗ്രാമം ഒരിക്കൽ അൽ-സുലൈഹി ഗോത്രത്തിന്റെ ശക്തികേന്ദ്രമായിരുന്നു, അവർ പതിനൊന്നാം നൂറ്റാണ്ടിൽ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനായി ഈ നഗരം നിർമ്മിച്ചു.പുരാതനവും ആധുനികവുമായ വാസ്തുവിദ്യയെ ഗ്രാമീണവും നഗരപരവുമായ സവിശേഷതകളുമായി സംയോജിപ്പിക്കുന്ന ഈ പ്രദേശം ഇപ്പോൾ യെമൻ സമൂഹത്തിൽ വിളിക്കപ്പെടുന്ന “അൽ-ബോഹ്‌റാസ് അല്ലെങ്കിൽ അൽ-മുഖർരാമ” ജനതയുടെ ശക്തികേന്ദ്രമാണ്.
മുംബൈയിൽ