കേന്ദ്ര അവഗണനയ്ക്കെതിരെ ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തിലുള്ള മനുഷ്യച്ചങ്ങല കാസർകോട് മുതൽ തിരുവനന്തപുരം വരെ അണിനിരക്കും. കാസർകോട് എ എ റഹീം ആദ്യ കണ്ണിയും തിരുവനന്തപുരത്ത് ഇപി ജയരാജൻ അവസാന കണ്ണിയുമാകും. അതോടൊപ്പം കേന്ദ്ര നയങ്ങൾക്കെതിരായി അതിശക്തമായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്നു നടക്കുന്ന മനുഷ്യച്ചങ്ങലയിലൂടെ പ്രതിഷേധത്തിൻ്റേയും പ്രതിരോധത്തിൻ്റേയും ആവേശജനകമായ മാതൃകയാണ് ഡി വൈ എഫ് ഐ ഉയർത്തിയിരിക്കുന്നതെന്നും അതിൻ്റെ ഭാഗമാകാൻ ഓരോരുത്തരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan