658a79e1c0a0e the union budget will be presented every year on february 1 this year finance minister nirmala sit 265944413 16x9 1

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റ് ഫെബ്രുവരി അഞ്ചിന്. ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി 25ന്  ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് 27 വരെ നീളും. നിയമസഭാ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

2024ലെ ആദ്യ നിയമസഭാ സമ്മേളനം ആണ് ഈ മാസം ആരംഭിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നത്. ഗവർണറുമായും പ്രതിപക്ഷവുമായുള്ള സർക്കാരിന്റെ ഏറ്റുമുട്ടൽ തുടരുന്നതിനിടയാണ് സംസ്ഥാന ബജറ്റ് അവതരണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *