ബി.എം.ഡബ്‌ള്യു 3-സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച പുത്തന്‍ മോഡലിന് രണ്ട് പതിപ്പുകളാണുള്ളത്. 320 എല്‍.ഡി എം സ്‌പോര്‍ട്ടും 330 എല്‍.ഐ എം സ്‌പോര്‍ട്ടും. 59.50 ലക്ഷം രൂപയാണ് 320 എല്‍.ഡി എം സ്‌പോര്‍ട്ടിന് എക്സ്ഷോറൂം വില. 330 എല്‍.ഐക്ക് 57.90 ലക്ഷം രൂപയും. ശ്രേണിയിലെ ഏറ്റവും വലതും വിശാലവുമായ കാര്‍ എന്ന പെരുമയോടെയാണ് ബി.എം.ഡബ്‌ള്യു ഗ്രാന്‍ ലിമോസിന്‍ എത്തുന്നത്. ശ്രേണിയിലെ ഏറ്റവും കരുത്തേറിയ എന്‍ജിന്‍ എന്ന മികവും ഗ്രാന്‍ ലിമോസിനുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച 2023 ഗ്രാന്‍ ലിമോസിന് രണ്ട് പതിപ്പുകളാണുള്ളത്. 57.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. 255 ബി.എച്ച്.പി കരുത്തുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 188 ബി.എച്ച്.പി കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഒപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും.