ഷബി ചൗഘട്ട് സംവിധാനം നിര്‍വ്വഹിച്ച ‘കാക്കിപ്പട’ എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി. ‘പൂവായ് പൂവായ്..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനാണ്. മഞ്ജുവാര്യര്‍, നൈല ഉഷ, മിയ, പ്രിയ വാര്യര്‍, അനുസിത്താര, ലക്ഷ്മി നക്ഷത്ര, മിഥുന്‍ രമേഷ് എന്നിവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജാസിഗിഫ്റ്റാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന കാക്കിപ്പടയില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.