ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാർത്താ സമ്മേളനത്തിൽ ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് എംവിഗോവിന്ദൻ പറഞ്ഞു. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് – ബിജെപി സഹകരണം ഉണ്ടായെന്ന് അദ്ദേഹം വിമർശിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞുവെന്നും ഈ വോട്ട് യുഡിഎഫിന് കിട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.റെയിൽവേ വിളിച്ച യോഗത്തിൽ തിരുവനന്തപുരം എംപിശശി തരൂർ പങ്കെടുത്തില്ലെന്നും കൊച്ചുവേളി ടെർമിനലിനുള്ള റെയിൽവേ വികസന സാധ്യത കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.