രാംഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന ‘സാരി’ എന്ന ചിത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത് രണ്ട് സര്‍പ്രൈസുകളാണ്. ഒന്ന് മലയാളി നായികയായ ആരാധ്യ ദേവിയും (ശ്രീലക്ഷ്മി സതീഷ്) രണ്ടാമത്തേത്ത് എഐ വഴി സൃഷ്ടിച്ച പാട്ടുകളും. ചിത്രത്തിലെ അത്തരത്തിലൊരു ഗാനത്തിന്റെ വീഡിയോ പുറത്തെത്തി. ചിത്രത്തില്‍ സിറാ ശ്രീ എഴുതി ഡി.എസ്.ആര്‍. ബാലാജി എഴുതി കീര്‍ത്തന ശേഷ് ആലപിച്ച ‘ഐ വാണ്ട് ലവ്’ എന്നൊരു ഗാനമുണ്ട്. ഈ ഗാനത്തിന്റെ എഐ വേര്‍ഷന്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്ന ആരാധ്യ ദേവി തന്നെയാണ് പാട്ടിന്റെ മുഖ്യ ആകര്‍ഷണവും. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നടന്‍ സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാള്‍ പിന്‍തുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് ചിത്രം പറയുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *