താഴ്മൺ കുടുംബത്തിനെതിരായ നിലപാട് ആവർത്തിച്ച് ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ.ഗുരുതര ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിൽ ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണമെന്നാണ് തൻ്റെ അഭിപ്രായം. ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നത് ബിജെപിയുടെ നിലപാടുകൂടിയാണ്. താഴ്മൺ കുടുംബം ശബരിമല തന്ത്രിപദവിയിൽ എത്താൻ യോഗ്യരല്ലെന്ന തന്റെ നിലപാടും പാർട്ടി നിലപാടും തമ്മിൽ ഭിന്നതയില്ലെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
താഴ്മൺ കുടുംബത്തിനെതിരായ നിലപാട് ആവർത്തിച്ച് ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ
