പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജുവിൻറെ പ്രസ്താവനയെ ചൊല്ലി തർക്കം. വനിത ബിൽ ചർച്ച ചെയ്യാനുള്ള പ്രത്യേക സിറ്റിംഗിനു ശേഷം പാർലമെൻറിൽ കണ്ടപ്പോൾ തരൂർ കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന അർത്ഥം വരുന്ന രീതിയിൽ സംസാരിച്ചു എന്നാണ് കിരൺ റിജിജു ഒരഭിമുഖത്തിൽ പറഞ്ഞത്. സ്ത്രീകൾക്ക് എതിരാണ് താനെന്ന് ആരും പറയില്ലെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് സ്ത്രീവിരുദ്ധമാണെങ്കിലും തനിക്ക് അങ്ങനെ ആവാൻ കഴിയില്ലെന്നാണ് തരൂർ അർത്ഥമാക്കിയതെന്നും റിജിജു അവകാശപ്പെട്ടു. കിരൺ റിജിജുവിൻറെ വാദം തള്ളിയ തരൂർ താൻ ഒരു തരത്തിലും ഇങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരിച്ചടിച്ചു.
പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജുവിൻറെ പ്രസ്താവനയെ ചൊല്ലി തർക്കം
