ഭാരത് എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മഹീന്ദ്രയുടെ പുതിയ എസ്‌യുവി ഥാര്‍ റോക്ക്സ്. ഈ അഞ്ച് ഡോര്‍ ഥാര്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.09 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 45 പോയിന്റും ഥാര്‍ റോക്‌സിന് ലഭിച്ചു. ബിഎന്‍സിഎപിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടുന്നതിന് ആവശ്യമായ എല്ലാ ഫീച്ചറുകളും ഥാര്‍ റോക്‌സിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. അതിനാല്‍ ഈ റേറ്റിംഗ് ഥാര്‍ റോക്‌സിന്റെ എല്ലാ വകഭേദങ്ങള്‍ക്കും സാധുതയുള്ളതായിരിക്കും.വാഹനത്തിന്റെ ടോപ്പ് വേരിയന്റില്‍ അധിക സുരക്ഷാ സവിശേഷതകള്‍ളും ലഭിക്കും.