പ്രകാശ് ജാവദേക്കർ, ഇ പി ജയരാജനെയും തന്നെയും കണ്ടിരുന്നുവെന്ന് ടി ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുo. പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ജാവദേക്കർ ഈ പിക്ക് ഉറപ്പ് കൊടുത്തു. തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ല. അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ പറയുന്നു.