വനിത എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടുവെന്നും, വീട്ടിൽ വന്നു മൊഴി എടുക്കുന്നതാണ് പതിവെന്നും താൻ ആവശ്യപ്പെട്ടിട്ടും പെട്ടെന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നും തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും, മോദി ജനങ്ങളുടെ അടുത്തേക്ക് പോവുകയാണ് വേണ്ടത്.ഞങ്ങൾ പേടിക്കില്ല, പ്രവർത്തനം തുടരും ബിജെപിയെ തുറന്നു കാട്ടുമെന്നും കവിത പറഞ്ഞു. കവിതയെ ഇഡി ശനിയാഴ്ച ചോദ്യം ചെയ്യും. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന കവിതയുടെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു.
അതോടൊപ്പം നാളെ നടത്താനിരുന്ന നിരാഹാര സമരത്തിന് അനുമതി നിഷേധിച്ച് ദില്ലി പോലീസ് . പ്രതിഷേധം നടത്താനിരുന്നത് നാളെ ജന്തർ മന്തറിൽ