ടെക്‌നോയുടെ പ്രീമിയം ആര്‍ക്ക് ഇന്റര്‍ഫേസുമുള്ള പുതിയ ടെക്‌നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു. നോട്ടിഫിക്കേഷന്‍സ്, കോള്‍സ്, മ്യൂസിക് എന്നിവ അറിയിക്കാനായി പിന്നില്‍ മള്‍ട്ടികളര്‍ ആര്‍ജിബി ലൈറ്റോടു കൂടിയ ഫ്യൂച്ചറിസ്റ്റിക് 3ഡി ടെക്‌സ്ചറോടു കൂടിയ ഡിസൈനിനൊപ്പം ഒരു പ്രീമിയം ആര്‍ക്ക് ഇന്റര്‍ഫേസുമായാണ് പോവ 5 പ്രോ 5ജി എത്തുന്നത്. ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ഈ വിഭാഗത്തിലെ ആദ്യ ഫോണ്‍ കൂടിയാണിത്. മീഡിയടെക് ഡിമെന്‍സിറ്റി 6080 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 3ഡി ടെക്‌സ്ചറോടു കൂടിയ ബാക്ക് പാനലാണ് ഫോണിന്റെ വലിയ ആകര്‍ഷണം. 68വാട്ട് അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച് പോവ 5 പ്രോ 5ജിയുടെ ബാറ്ററിയുടെ 50 ശതമാനം വെറും 15 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാനാവും. നൂതനമായ ബൈപാസ് ചാര്‍ജിങ് സാങ്കേതികവിദ്യയും ഫോണില്‍ ഉണ്ട്. ഡാര്‍ക് ഇല്യൂഷന്‍, സില്‍വര്‍ ഫാന്റസി എന്നീ നിറങ്ങളില്‍ വരുന്ന പോവ 5 പ്രോ 5ജി 8ജിബി+128 ജിബിക്ക് 14,999 രൂപയും, പോവാ 5 പ്രോ 5ജി 8ജിബി+256 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില. ടെക്‌നോ പോവ 5ന്റെ 8ജിബി+128 ജിബി വേരിയന്റിന് 11,999 രൂപയാണ് വില. പോവ 5 സീരീസിന്റെ മുഴുവന്‍ ശ്രേണിയിലും 1,000 രൂപ എക്‌സ്‌ചേഞ്ചും, 6 മാസത്തെ ചെലവില്ലാത്ത ഇഎംഐ ഓഫറും ലഭ്യമാണ്.