പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍, കലാഭവന്‍ ഷാജോണ്‍, ബെന്നി പീറ്റേഴ്‌സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് പി ശ്രീനിവാസന്‍ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്‍ഡി ഫിലിംസിന്റെ ബാ നറില്‍ ബെന്നി പീറ്റേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ശ്രീകുമാര്‍ അറക്കല്‍. സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജു ശ്രീധര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ്. എംജി ശ്രീകുമാര്‍, റിമി ടോമി, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് ഗായകര്‍. ജാഫര്‍ ഇടുക്കി, മണിയന്‍പിള്ള രാജു, സലിംകുമാര്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, സ്‌നേഹ ബാബു, സ്‌നേഹ ശ്രീകുമാര്‍, കാര്‍ത്തിക് വിഷ്ണു, റിനി (സ്റ്റാര്‍ മാജിക് ),അര്‍ജുന്‍, രാജ സാഹിബ്, ജയകൃഷ്ണന്‍, കോബ്ര രാജേഷ്, മജീദ്, റഷീദ്, സജി സുരേന്ദ്രന്‍, സാംസണ്‍, ഭക്തന്‍, രാജീവ്, വില്‍സണ്‍ തോമസ്, അനാമിക, അംബിക മോഹന്‍, മങ്കാ മഹേഷ്, ബിന്ദു എല്‍സ, സ്മിത സുനില്‍കുമാര്‍, ജോര്‍ജ് കാച്ചപ്പിള്ളി, ബേബി ചേര്‍ത്തല, സരിത രാജീവ്, ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാര്‍, മിനി, ഷാജി മാവേലിക്കര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.