അര്ജുന് അശോകന്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. സംവിധായകന് വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. അഭിലാഷ് പിള്ളയാണ് രചന നിര്‍വഹിക്കുന്നത്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, മാളവിക മനോജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നൊരുക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജിന് രാജാണ് സംഗീതം ഒരുക്കുന്നത്.