പാരിസ് ഒളിംപിക്സില്‍ ഇരു മെഡലുകളോടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മനു ഭാക്കറിന് ടാറ്റയുടെ സമ്മാനം കര്‍വ് ഇ വി. ഒളിംപിക്സില്‍ രണ്ടു വെങ്കല മെഡലുകള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഷൂട്ടറാണ് മനു. പുതിയ ഇലക്ട്രിക് കര്‍വിന്റെ താക്കോല്‍ താരത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ടാറ്റയുടെ ഇ വി എഡിഷന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മനു ഭാക്കറിന് മുന്‍പ് വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം ഗോള്‍ കീപ്പര്‍ മലയാളി താരം പി ആര് ശ്രീജേഷിനും ടാറ്റ കര്‍വ് ഇ വി സമ്മാനിച്ചിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയില്‍ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിരിക്കുന്നത്.