ഫോര്‍ഡ് ഇന്ത്യയുടെ ഗുജറാത്തിലെ വാഹന നിര്‍മ്മാണ പ്ലാന്റിനെ ഏറ്റെടുത്ത് ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 725.7 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണ യൂണിറ്റ് നില്‍ക്കുന്ന ഭൂമി, മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതാണ് കരാര്‍. പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് ഗുജറാത്തിലെ പ്ലാന്റിന് ഉള്ളത്. ഇവ 4.2 ലക്ഷം യൂണിറ്റ് വരെ ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. ഏറ്റെടുക്കല്‍ നടപടികള്‍ വിജയകരമായതോടെ, ജോലി വാഗ്ദാനം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവനക്കാരും 2023 ജനുവരി 10 മുതല്‍ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയിലെ ജീവനക്കാരായി മാറും. കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ഫോര്‍ഡ് നല്‍കിയത്.