ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സ്‌നാക്‌സ് ബ്രാന്‍ഡായ ഹല്‍ദിറാമിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹല്‍ദിറാമിന്റെ 51 ശതമാനം ഓഹരികളാണ് ടാറ്റ കണ്‍സ്യൂമര്‍ ഏറ്റെടുക്കാന്‍ സാധ്യത. ഓഹരികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 10 കോടി രൂപയാണ് ഹല്‍ദിറാം മുന്നോട്ടുവച്ച കരാര്‍ തുക. എന്നാല്‍, ഇവയോട് ടാറ്റ ഗ്രൂപ്പ് പൂര്‍ണമായി യോജിച്ചിട്ടില്ലെന്നാണ് സൂചന. ടാറ്റയുടെ ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ, വിപണിയില്‍ മത്സരം മുറുകുന്നതാണ്. പെപ്‌സി, റിലയന്‍സ് റീട്ടെയില്‍ തുടങ്ങിയവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍. ഉത്തരേന്ത്യയിലെ ജനകീയമായ ബ്രാന്‍ഡാണ് ഹല്‍ദിറാം. നിലവില്‍, കമ്പനി ബെയിന്‍ ക്യാപിറ്റലുമായി, 10 ശതമാനം ഓഹരി പങ്കാളിത്തം വിഭജിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. പ്രാദേശിക ഭക്ഷ്യ വിഭവങ്ങള്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവ നല്‍കുന്ന ഏകദേശം 150 ഓളം റസ്റ്റോറന്റുകള്‍ ഹല്‍ദിറാമിന് ഉണ്ട്. അതേസമയം, യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ അനുസരിച്ച്, ഇന്ത്യന്‍ സ്‌നാക്‌സ് വിപണി 6.2 ബില്യണ്‍ യുഎസ് ഡോളര്‍ വാല്യുവേഷന്‍ ഉള്ളതാണ്. ഇതില്‍ 13 ശതമാനം ഓഹരി പങ്കാളിത്തം ഹല്‍ദിറാമിന് ഉണ്ട്. ലെയ്‌സ് ചിപ്‌സുകളിലൂടെ വിപണിയിലെ താരമായി മാറിയ പെപ്‌സിക്കും 13 ശതമാനം വിപണി പങ്കാളിത്തമാണ് ഉള്ളത്.