തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ. എംപി കനിമൊഴി ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചുവിളിക്കണം എന്ന ആപേക്ഷയുമായി രാഷ്ട്രപതിയെ കാണും എന്നാണ് പത്രങ്ങളോട് പറഞ്ഞത് .തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ നിരന്തരം ഗവര്‍ണര്‍മാര്‍ സംസാരിക്കുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ഗവൺമെന്റാണ് ഇത് . അവരെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമല്ല എന്നുംഎന്നും കനിമൊഴി പറഞ്ഞു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തുടര്‍ച്ചയായി ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ പ്രശ്നങ്ങൾ ഉന്നയിച്ചാണ് തങ്ങൾ രാഷ്ട്രപതിയെ കാണാൻ തീരുമാനിച്ചത് . രാഷ്ട്രപതി സമയം നൽകും എന്ന് കരുതുന്നു എന്നും കനിമൊഴി പറഞ്ഞു.