ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്വിച്ച് മോട്ടോകോര്‍പ്പ് ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന സിഎസ്ആര്‍ 762 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. 1.90 ലക്ഷം രൂപയാണ് ഈ ഇ-മോട്ടോര്‍ സൈക്കിളിന്റെ എക്സ് ഷോറൂം വില. ഈ ഇലക്ട്രിക് ഇരുചക്രവാഹനത്തിനായി കമ്പനി 100 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിലൂടെ, ഗുണനിലവാരത്തിലും പ്രകടനത്തിലും ഏറ്റവും ഉയര്‍ന്ന നിലവാരത്തോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും മെയ്ക്ക് ഇന്‍ ഇന്ത്യയാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍. സ്വിച്ച് സിഎസ്ആര്‍ 762 ല്‍ 13.4ബിഎച്പി കരുത്തും 165എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 3 കിലോവാട്ട് മോട്ടോറുമായി ജോടിയാക്കിയ 3.6കിലോവാട്ട് അവര്‍ ലിഥിയം-അയണ്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഈ സജ്ജീകരണത്തിന് ഈ ഇലക്ട്രിക് ബൈക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയും. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ റേഞ്ച്. മൂന്ന് സ്റ്റാന്‍ഡേര്‍ഡ് റൈഡിംഗ് മോഡുകള്‍ ഉണ്ട്.