സ്മൃതിയും സംഗീതവും മസ്തിഷ്‌കത്തില്‍ വിലയനം പ്രാപിച്ചുണ്ടാകുന്ന സര്‍ഗ്ഗസാദ്ധ്യതകളെ അന്വേഷിക്കുകയാണ് ഈ നോവല്‍. അതിലൂടെ മറവിയിലെ നിഗൂഢതകളെ കണ്ടെത്താനും വിസ്മൃതിയിലെ ശ്രുതിഭേദങ്ങളെ ശ്രവണസാദ്ധ്യമാക്കാനും ശ്രമിക്കുന്നു. ഓര്‍മ്മയും മറവിയും ഒളിച്ചുകളിക്കുന്ന ജീവന്മരണപോരാട്ടങ്ങള്‍ക്കൊടുവില്‍ വിസ്മൃതിയുടെ അധിനിവേശത്തിനു കീഴടങ്ങിപ്പോകുന്ന അനേകം മനുഷ്യരില്‍ മറവി എങ്ങനെ തീക്ഷ്ണവും ഭീകരവുമായ ഒരു വ്യാധിയായി മാറുന്നു എന്ന് നോവല്‍ ചര്‍ച്ചചെയ്യുന്നു. അതേസമയം സംഗീതവും മറവിരോഗവും ഒരുമിച്ച് ശ്രുതിചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന രസതന്ത്രം ആശ്ചര്യകരമായ സര്‍ഗ്ഗാത്മകതയാണ്. ഓര്‍മ്മയും സംഗീതവും പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ഇത്. ‘സ്വരം’. ഇ.പി ശ്രീകുമാര്‍. ഡിസി ബുക്‌സ്. വില 456 രൂപ.