ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ നേടി സുസുക്കി സ്വിഫ്റ്റ്. ജാപ്പനീസ് വിപണിയില്‍ പുറത്തിറങ്ങുന്ന പുതിയ സുസുക്കി സ്വിഫ്റ്റിനാണ് ജെ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ ലഭിച്ചത്. അടുത്ത മാസം ആദ്യം പുതിയ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. വിവിധ ഘട്ടങ്ങളിലായി നടത്തിയ ക്രാഷ് ടെസ്റ്റില്‍ സ്വിഫ്റ്റിന് 197ല്‍ 177.8 പോയിന്റ് നേടി. ജാപ്പനീസ് വിപണിയില്‍ വില്‍ക്കുന്ന എഡിഎഎസ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടണമസ് എമര്‍ജന്‍സി ബ്രേക്കിങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുള്ള ഉയര്‍ന്ന മോഡല്‍ സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. പ്രവന്റീവ് സേഫ്റ്റി പെര്‍ഫോമന്‍സ് ഫ്രണ്ട്, ടെസ്റ്റില്‍ 89ല്‍ 88.7 പോയിന്റോടെ സ്വിഫ്റ്റ് ‘എ’ ഗ്രേഡ് കരസ്ഥമാക്കി. കോളിഷന്‍ ടെസ്റ്റില്‍ 100 ല്‍ 81.1 പോയിന്റോടെ ‘ബി’ ഗ്രേഡും സ്വിഫ്റ്റിന് ലഭിച്ചു. മുന്‍ ക്രാഷ് ടെസ്റ്റ് (55 കി.മീ വേഗം) ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റ് (64 കി.മീ), സൈഡ് ഇംപാക്റ്റ് ക്രാഷ് ടെസ്റ്റ് (55 കി.മീ), റിയര്‍ എന്‍ഡ് കൊളീഷന്‍ ക്രാഷ് ടെസ്റ്റ് എന്നിവയാണ് ജെ എന്‍സിഎപി നടത്തിയത്. മുന്‍ ക്രാഷ് ടെസ്റ്റില്‍ ഡ്രൈവരുടെ സുരക്ഷയില്‍ 12 ല്‍ 9.82 മാര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരുടെ സുരക്ഷയില്‍ 12 ല്‍ 11.22 മാര്‍ക്കും സ്വിഫ്റ്റിന് ലഭിച്ചു. എന്‍ജിനിലാണ് ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. നിലവിലുളള കെ12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനുപകരം 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ്. കെ12 എന്‍ജിന്‍ 90എച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക.