കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്ന് ബി ജെ പി യുടെ സർവേ റിപ്പോർട്ട് . സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ കുറവുണ്ടായിട്ടില്ല. എന്നാൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുടെ ജനപ്രീതിയില്‍ കാര്യമായ കുറവെന്ന് സർവേ റിപ്പോർട്ട്. ഈ സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളേക്കാൾ നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബിജെപിയുടെ തീരുമാനം.
ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചത് കേരളത്തിലാണെന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം എന്ന് മന്ത്രി പി രാജീവ് . കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ രാജ്യത്തിന്റെ അഭിമാനമായ വിക്രാന്ത് കാണണം. ഇതൊരു ചരിത്ര മുഹൂർത്തം എന്ന് പറഞ്ഞത് പ്രധാനമന്ത്രിയാണെന്നു കൂടി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ല എന്ന ഉറച്ച നിലപാടിൽ രാഹുൽ ഗാന്ധി.മുതിർന്ന നേതാക്കളടക്കമുള്ളവർ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും രാഹുല്‍ നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും എഐസിസി. അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാൻ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ശ്രമിച്ചേക്കും. നിലവിൽ ശശി തരൂര്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കിയിട്ടുള്ളത്. നേരത്തേ വോട്ടർ പട്ടിക പുറത്ത് വിടണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് നേതൃത്വം അനുകൂല പ്രതികരണം നടത്തിയിട്ടില്ല. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ഗാന്ധി കുടുംബം താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലും ഗെലോട്ട് പല ഉപാധികളും മുന്നോട്ടു വച്ചിട്ടുണ്ട്.അത് നേതൃത്വത്തെ കുഴപ്പിക്കുന്നതാണ്.
രാജ്യത്ത് കോൺഗ്രസ്സും ലോകത്ത് കമ്യൂണിസവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കുന്നു. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ആദ്യമായി അവസരം കിട്ടിയപ്പോൾ മോദി സർക്കാർ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണ്. രണ്ടാമത് അവസരം കിട്ടിയപ്പോൾ പട്ടിക വർഗത്തിൽ നിന്നും തെരഞ്ഞെടുത്തു എന്നും അമിത് ഷാ പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ നാളെ ദില്ലി രാംലീല മൈതാനത്ത് കോൺഗ്രസ് റാലി സംഘടിപ്പിക്കും. കഴിഞ്ഞ ഒരു വർഷമായി വിലക്കയറ്റത്തിന് എതിരെ തുടർച്ചയായി സമരം നടത്തിയ ഏക പാർട്ടി കോൺഗ്രസാണെന്ന് വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി വിദേശത്ത് പോയ രാഹുല്‍ നാളെ നടക്കുന്ന വിലക്കയറ്റത്തിനെതിരായ റാലിയില്‍ പങ്കെടുക്കും. അതിനിടെ, വിലക്കയറ്റം പിടിച്ചുനിർത്താന്‍ ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിന്റെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചു.
സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ . മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ ഏജന്റെമാർ കൈക്കൂലി പണം നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങൾ വഴിയാണെന്നാണ് കണ്ടെത്തി. പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. പരിശോധന വൈകുന്നേരത്തോടെയാണ് തുടങ്ങിയത്. ഏജൻറുമാറുടെ സ്ഥപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവടങ്ങളിലും പരിശോധനയുണ്ടായി.