സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെ. എസ്. കെ’ . ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് ജെഎസ്‌കെ യുടെ പൂര്‍ണരൂപം. ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യില്‍ എത്തുന്നു. ഏറെ നാളുകള്‍ക്കു ശേഷമാണു വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തുടരും’ എന്ന ടാഗ് ലൈനോടെ എത്തിയ ജെഎസ്‌കെ യുടെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മാധവ് സുരേഷ്, അക്‌സര്‍ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രന്‍, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയന്‍ ചേര്‍ത്തല, രജത്ത് മേനോന്‍, ഷഫീര്‍ ഖാന്‍, കോട്ടയം രമേശ്,അഭിഷേക് രവീന്ദ്രന്‍, നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ബാലാജി ശര്‍മ്മ, ജയ് വിഷ്ണു, ദിലീപ് മേനോന്‍, ജോമോന്‍ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂര്‍, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റുള്ള താരങ്ങള്‍.