സമ്മര്‍ദ്ദം കുടലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഇത് കുടലിന്റെ ചലനശേഷി, കുടല്‍ മൈക്രോബയോം എന്നിവയെ മാറ്റുന്നു. ഇത് മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. സമ്മര്‍ദ്ദം കുടലിന്റെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ദഹന പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ കാരണമാവുകയും ചെയ്യും. ആഴത്തിലുള്ള ശ്വസനം, ധ്യാനം, ഭക്ഷണക്രമം തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം. ഓട്‌സ്, ചിയ വിത്തുകള്‍, പഴങ്ങള്‍ തുടങ്ങിയവ മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുക മാത്രമല്ല, ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകളെ പിന്തുണയ്ക്കുകയും ദഹനാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ അത് മാനസികാവസ്ഥയെ മാത്രമല്ല, പ്രത്യേകിച്ച് ആമാശയത്തിലും കുടലിലും ശാരീരിക ലക്ഷണങ്ങള്‍ക്ക് ഇടയാക്കും. സമ്മര്‍ദ്ദം ശരീരത്തില്‍ നിന്ന് ഒരു രാസവസ്തു പുറത്തുവിടാന്‍ കാരണമാകുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണവും സമ്മര്‍ദ്ദമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സമ്മര്‍ദ്ദം ശരീരത്തില്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ പുറത്തുവിടാന്‍ കാരണമാകുമെന്നും കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ അത് ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള പുരുഷ ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan