ഭാഷയെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന കാലികവൈഭവങ്ങളെ അടയാളപ്പെടുത്തുകയും ഭാഷയിലും ശൈലിയിലുമുണ്ടാകുന്ന കഥനവൈവിദ്ധ്യങ്ങളെ സധൈര്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. മാറിയ കാലത്തിന്റെ ചിന്താപരിസരങ്ങളിലേക്ക് പുതുക്കിയെഴുതപ്പെട്ട നനഞ്ഞ വസ്ത്രം, അപ്രധാനം, അക്ഷരപ്പൂട്ടുകള്‍, വരും കാലലോകത്തിന്റെ വാതായനം എന്നീ കഥകള്‍ക്കു പുറമേ ഉള്ളം, കൂവളങ്കര കുടുംബയോഗം, ചാവ്, കിഴക്കന്‍കാറ്റില്‍ പെയ്ത മഴ, രാമകൃഷ്ണ അപ്പാര്‍ട്ട്മെന്റ്സ്, കഫറ്റേരിയ, മൃത്യോര്‍മാ, കോകില വാതില്‍ തുറക്കുമ്പോള്‍, കച്ചോടം, സ്റ്റോറിബോര്‍ഡ്, ക്ലാരയുടെ കാമുകന്‍ എന്നിങ്ങനെ പതിനഞ്ചു കഥകള്‍. ‘സ്റ്റോറിബോര്‍ഡ്’. സതീഷ് ബാബു പയ്യന്നൂര്‍. മാതൃഭൂമി. വില 142 രൂപ.