ഐടി കമ്പനികളിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തിയതോടെ ഓഹരി വിപണിയിലും നേട്ടം. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ ടെക് എന്നിവയാണ് നിക്ഷേപകരുടെ വിശ്വാസമാര്‍ജിച്ച് കരുത്തു കാട്ടി ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിലേക്കാക്കിയത്. സെന്‍സെക്സ് ആദ്യമായി 73,000 പോയിന്റ് കടന്നു. 481 പോയിന്‍റ് നേട്ടത്തോടെ 73,049 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 133 പോയിന്റ് ഉയര്‍ന്ന് 22,028 ലും വ്യാപാരം തുടങ്ങി.