വിനേഷ്, ധൈര്യത്തിലും ധാര്‍മ്മികതയിലും നീ സ്വര്‍ണ്ണമെഡല്‍ ജേതാവാണെന്ന് പറഞ്ഞുകൊണ്ടാണ് ബജ്റംഗ് പൂനിയയുടെ കുറിപ്പ്. മണ്ണിന്‍റെ മകളാണ് വിനേഷെന്നും അതിനാല്‍ തന്നെ ഈ മെഡലും മണ്ണിന് തന്നെ അര്‍ഹമായതാണെന്നും ധീരതയോടെയാണ് പോരാടിയതെന്നും ബജ്റംഗ് പൂനിയ കുറിച്ചു.
വിനേഷ് ഫോഗട്ട് ഇപ്പോള്‍ കടന്നു പോകുന്ന സാഹചര്യം ആര്‍ക്കും സങ്കല്‍പിക്കാൻ ആകില്ല. സാധ്യമെങ്കിൽ തന്‍റെ മെഡൽ വിനേഷിന് നൽകുമെന്നും സാക്ഷി മാലിക് എക്സില്‍ കുറിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോള്‍. ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇതുവരെ വിനേഷ് ഫോഗട്ട് ചെയ്തത്. അതിനാല്‍ തന്നെ ഏറെ വേദനാജനകമാണ് ഈ സംഭവമെന്നും സാക്ഷി മാലിക് പറഞ്ഞു.
പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങള്‍ എപ്പോഴും ചാമ്പ്യയാണ്. നിങ്ങള്‍ സ്വര്‍ണം അണിയുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ മല്ലടിക്കുന്ന ഒരു അമാനുഷികയായ വനിതയെയാണ് ഞാന്‍ താങ്കളില്‍ കണ്ടത്. അത് പ്രചോദനകരമാണ്. എപ്പോഴും ഫോഗട്ടിന് പിന്നില്‍ അടിയുറച്ച് നില്‍ക്കും. എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പി വി സിന്ധുവും ട്വീറ്റ് ചെയ്തു.