സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പനമ്പള്ളി ഗ്രൗണ്ടിന്റെ മേല്‍ അവകാശമില്ലെന്നും, വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാനെന്നും,വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സാണെന്നും പി.വി ശ്രീനിജന്‍ എംഎല്‍എ.ബ്ലാസ്റ്റേഴ്‌സ് വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഗേറ്റ് തുറക്കേണ്ടതില്ലെന്നാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്റെ നിര്‍ദ്ദേശമെന്ന് പറഞ്ഞാണ് സെക്യൂരിറ്റി ഗേറ്റ് തുറക്കാതിരുന്നത്. സംഭവം വാര്‍ത്തയായതോടെ കായികവകുപ്പ് മന്ത്രി ഇടപെട്ടാണ് സ്റ്റേഡിയം തുറന്ന് കൊടുത്തത്.