ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മോശമായി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു.
സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രാനുമതി ഇല്ലാത്ത സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണം. ഇത്രയും പണം ചെലവാക്കിയതെന്തിന്? ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത എന്തിനെന്നും കോടതി ചോദിച്ചു.
ഹൈക്കമാന്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അട്ടിമറിച്ചെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അട്ടിമറി ഗെലോട്ടിന്റെ ആസൂത്രണമാണെന്ന് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്കു റിപ്പോര്‍ട്ടു നല്‍കി. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി അശോക് ഗെലോട്ടിനെ പരിഗണിക്കില്ലെന്നാണു വിവരം.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ ഇന്നുതന്നെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം സര്‍വകലാശാല തള്ളി. ഗവര്‍ണര്‍ ഏകപക്ഷീയമായി രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് വിസി കത്തു നല്‍കിയിരുന്നു.
മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തിലെ അഴിമതിക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മൂവരേയും ഓരോ ലക്ഷം രൂപയുടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കോണ്‍ഗ്രസ് നേതാവ് എം.സി.കുഞ്ഞമ്മദ്, യു.മഹ്‌റൂഫ് എന്നിവരെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും സ്‌ഫോടകവസ്തു എറിയുന്ന സമയത്ത് ധിരിച്ചിരുന്ന ടീ ഷര്‍ട്ട് പൊലീസിന് കണ്ടെത്താനായില്ല. ടീ ഷര്‍ട്ട് വേളി കായലില്‍ പ്രതി ഉപേക്ഷിച്ചെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.
ഇടതു സര്‍ക്കാര്‍ കേരളത്തിനു ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോക്ക്. കൊവിഡ് കാല ഉപകരണങ്ങള്‍ വാങ്ങിയതില്‍ പോലും അഴിമതി നടത്തിയവരാണ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനവുമെല്ലാം ഉദാഹരണങ്ങളാണ്. ബജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പമുള്ള ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.