‘പുഷ്പ 2’വില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കാനായി നടി ശ്രീലീല വാങ്ങുന്നത് വന്‍ പ്രതിഫലം. ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗത്തില്‍ ‘ഊ ആണ്ടവാ’ എന്ന ഗാനരംഗത്തില്‍ സാമന്ത ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ ചിത്രത്തില്‍ തെലുങ്കിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീലയാണ് ആടിതിമിര്‍ക്കാന്‍ എത്തുന്നത്. ഒരൊറ്റ ഡാന്‍സിനായി ശ്രീലീല വാങ്ങുന്നത് 3 കോടി രൂപ വരെയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കോടി രൂപയായിരുന്നു സാമന്ത ഒരു ഡാന്‍സിനായി വാങ്ങിയത്. ‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. 2021ല്‍ പുറത്തിറങ്ങി പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്ജുന് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.