ബിഎംഡബ്ല്യു മോട്ടറാഡിന്റെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി നടന്‍ സൗബിന്‍ ഷാഹിര്‍. ഏകദേശം 23.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്എ ട്രോഫി എഡിഷനാണ് സൗബിന്റെ ഏറ്റവും പുതിയ ബൈക്ക്. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സൗബിന്‍ ബൈക്ക് വാങ്ങിയത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പ്രശസ്ത അഡ്വഞ്ചര്‍ ബൈക്കുകളിലൊന്നായ ആര്‍ 1250 ജിഎസിന്റെ പ്രത്യേക പതിപ്പാണ് ട്രോഫി എഡിഷന്‍. 1254 സിസി ട്വിന്‍ സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 136 എച്ച്പി കരുത്തും 143 എന്‍എം ടോര്‍ക്കുമുണ്ട്. നേരത്തെ മഞ്ജു വാരിയരും ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് വാങ്ങിയിരുന്നു.