പുതുമുഖം സിനോജ് മാക്സ്, ആദി ഷാന്‍, അഞ്ചല്‍, നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ക്രൗര്യം’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തി. കണ്മുനകളില് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും അനു കുരിശിങ്കല്‍ ആണ്. വിധു പ്രതാപ് ആണ് ആലാപനം. വിജയന് വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവന് റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേല് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് പണിക്കരുടേതാണ് തിരക്കഥയും സംഭാഷണവും. അഖില്‍ ജി ബാബു, അനു കുരിശിങ്കല്‍ എന്നിവരുടെ വരികള്‍ക്ക് അനു കുരിശിങ്കല്‍ സംഗീതം നല്കി.